ഒറ്റ വാഴപ്പഴം, ലേലത്തില്‍ പിടിച്ചത് 55 കോടിക്ക്; ഒടുവില്‍ തിന്ന് വാക്കുപാലിച്ച് സംരഭകന്‍
ഹോംങ് കോങ്: നിങ്ങളുടെ നാട്ടില്‍ ഒരു കിലോ വാഴപ്പഴത്തിന് എന്തു വിലവരും? ഇന്നത്തെ കണക്ക് വെച്ചുമ്പോള്‍ കൂടി വന്നാല്‍ അമ്പത് രൂപ. എന്നാല്‍, അങ്ങ് ന്യൂയോര്‍ക്കില്‍ 52 കോടി രൂപയ്ക്ക് (6.2 മില്യൺ ഡോളർ) ഒരു വാഴപ്പഴം ലേലത്തില്‍ പിടിച്ച ഒരു ക്രിപ്‌റ്റോ കറന്‍സി സംരഭകൻ കഴിഞ്ഞയാഴ്ച ലോകമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. തമാശയല്ല, കൊച്ചി ബിനാലെയിലൊക്കെ കാണുന്ന ഒരു കലാസൃഷ്ടി (ഇൻസ്റ്റലേഷൻ) പോലെയുള്ള ഒന്നായിരുന്നു ടേപ്പൊട്ടിച്ച വാഴപ്പഴം. ഇതാണ് സംരഭകന്‍ ലേലത്തില്‍ പിടിച്ചത്.ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലന്റെ കലാസൃഷ്ടിയായ ഒരു ഭിത്തിയില്‍ ടേപ്പൊട്ടിച്ചുവെച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷന്‍, ജസ്റ്റിന്‍ സണ്‍ എന്ന ചൈനീസ് വംശജനായ ക്രിപ്‌റ്റോ കറന്‍സി സംരഭകനായിരുന്നു ലേലത്തില്‍ പിടിച്ചത്. ഈ പഴം ജസ്റ്റിന്‍ സണ്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി തിന്നുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വിലയേറിയ വാഴപ്പഴം കഴിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ലേല ദിവസം സണ്‍ വ്യക്തമാക്കിയിരുന്നു. ഇത് പലരും വിശ്വസിച്ചില്ലെങ്കിലും വാക്ക് പാലിക്കാനാണ് ഒട്ടിച്ചുവെച്ച ടേപ്പ് ബാക്കി നിര്‍ത്തി പഴം കഴിച്ചതെന്നും സണ്‍ പറഞ്ഞു.
Source link