KERALAM

ദിവസങ്ങൾക്ക് മുൻപ് വിവാഹനിശ്ചയം കഴിഞ്ഞു, 24കാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മേൽ സ്വദേശി സ്നേഹാഞ്ജലിയാണ് (24) മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് യുവതിയെ മേപ്പൂർ ചങ്ങരംവളളിയിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചതിന്റെ ഭാഗമായി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്താൻ ആരംഭിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്നേഹാഞ്ജലിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ച് ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Source link

Related Articles

Back to top button