‘യുഎസ് ആശയവിനിമയം നടത്തിയിട്ടില്ല, കേന്ദ്രസർക്കാരുമായി ബന്ധമില്ല’: അദാനിക്കെതിരായ കേസിൽ ഇന്ത്യ
ആശയവിനിമയം നടത്തിയിട്ടില്ല; അദാനിക്കെതിരായ കേസ് വ്യക്തിയും യുഎസ് നിയമവകുപ്പും തമ്മിലുള്ളത്- Latest News | Adani
‘യുഎസ് ആശയവിനിമയം നടത്തിയിട്ടില്ല, കേന്ദ്രസർക്കാരുമായി ബന്ധമില്ല’: അദാനിക്കെതിരായ കേസിൽ ഇന്ത്യ
ഓൺലൈൻ ഡെസ്ക്
Published: November 29 , 2024 08:27 PM IST
1 minute Read
ഗൗതം അദാനി (PTI Photo)(PTI07_18_2023_000069A)
ന്യൂഡൽഹി∙ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ കേസിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരായ കേസ് വ്യക്തിയും യുഎസ് നിയമവകുപ്പും തമ്മിലുള്ളതാണ്. കേസെടുക്കുമെന്ന കാര്യം ഇന്ത്യയെ യുഎസ് അറിയിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
‘‘അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ട വിദേശ സർക്കാരിന്റെ ഏതൊരു അഭ്യർഥനയും പരസ്പര നിയമസഹായത്തിന്റെ ഭാഗമാണ്. എങ്കിലും അതെല്ലാം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. അദാനി കേസുമായി ബന്ധപ്പെട്ട് യുഎസിൽനിന്ന് ഇതുവരെ അഭ്യർഥനയൊന്നും ലഭിച്ചിട്ടില്ല. സ്വകാര്യവ്യക്തിയുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഒരു കാര്യമാണ്. ഇന്ത്യൻ സർക്കാർ നിലവിൽ ഇതിന്റെ ഭാഗമല്ല.’’ – രൺധീർ പറഞ്ഞു.
യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി എന്നിവർക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് രംഗത്തെത്തിയിരുന്നു.
English Summary:
Adani Case- India maintains that the corruption charges against Gautam Adani are a matter between an individual and the US Department of Justice, emphasizing that there has been no communication from the US government to India regarding the case.
42bougcep7fepjef18j95c3uo1 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-business-adanigroup mo-news-world-countries-india-indianews mo-news-common-worldnews
Source link