INDIALATEST NEWS

സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേ: നടപടികൾ ജനുവരി എട്ടുവരെ നിർത്തിവയ്ക്കണമെന്ന് സുപ്രീംകോടതി

സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേ: നടപടികൾ ജനുവരി എട്ടുവരെ നിർത്തിവയ്ക്കണമെന്ന് സുപ്രീംകോടതി – Supreme Court Halts Shahi Juma Masjid Survey Amidst Temple-Mosque Dispute | Latest News, Malayalam News | Manorama Online | Manorama News

സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേ: നടപടികൾ ജനുവരി എട്ടുവരെ നിർത്തിവയ്ക്കണമെന്ന് സുപ്രീംകോടതി

ഓൺലൈൻ ഡെസ്ക്

Published: November 29 , 2024 06:24 PM IST

1 minute Read

സുപ്രീം കോടതി

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട നടപടികൾ ജനുവരി എട്ടുവരെ നിർത്തിവയ്ക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതി വിധി വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നാണ് നിർദേശം. സർവേ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജുമാമസ്ജിദ് കമ്മിറ്റി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്കമ്മിറ്റിക്കാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. 

മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് പ്രാദേശിക കോടതിയിൽ നവംബർ 19ന് കേള ദേവി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഹർജി നൽകിയിരുന്നു. തുടർന്നാണ് സർവേ നടത്താൻ കോടതി ഉത്തരവിടുന്നത്. കോടതിവിധിയുമായി സർവേയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പ്രദേശത്ത് സംഘർഷം ഉണ്ടാകുന്നതും അഞ്ചുപേർ കൊല്ലപ്പെടുന്നതും. തുടർന്ന് കനത്തനിയന്ത്രണങ്ങളാണ് ജില്ലയിൽ ഭരണകൂടം ഏർപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. 

English Summary:
Supreme Court Halts Shahi Juma Masjid Survey Amidst Temple-Mosque Dispute : significant development, the Supreme Court has put a hold on the survey of Shahi Juma Masjid in Sambhal, Uttar Pradesh, following clashes and fatalities.

v66dno4cmbst0nm0c2fel4gat mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-news-common-uttar-pradesh-news


Source link

Related Articles

Back to top button