Site icon onlinekeralanews.com

ഷിംലയിലെ കുതിരകൾ


ഹിമാചലിന്റെ കുളിരു തേടിയുള്ള യാത്ര നെടുമ്പാശേരിയിൽ നിന്ന് ആരംഭിച്ച് ഡൽഹി എയർപോർട്ടിലെത്തുമ്പോൾ, ടൂർ ഓപ്പറേറ്ററുടെ പ്രതിനിധി ഭൂബേന്ദ്ര സിംഗ് ഠാക്കൂർ നിറഞ്ഞ പുഞ്ചിരിയുമായി എയർപോർട്ടിനു വെളിയിൽ കാത്തുനില്പുണ്ട്. ഇനിയങ്ങോട്ടുള്ള പത്തു ദിവസത്തേക്ക് നാലു പേരടങ്ങിയ ഞങ്ങളുടെ സംഘത്തിന്റെ സർവ ക്ഷേമത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ചുമതലക്കാരൻ,​ ഒരേസമയം കാർ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ഈ ഹിമാചൽ പ്രദേശുകാരനാണ്. ഷിംലയുടെ പച്ചപ്പുകളിലൂടെ തെളിഞ്ഞ വായു ശ്വസിച്ചു തുടങ്ങിയപ്പോൾ യാത്രയുടെ വൈബ് തന്നെ മാറി. ‘കുന്നുകളുടെ രാജ്ഞി” എന്നാണ് ഷിംല അറിയപ്പെടുന്നത്. നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട, മഞ്ഞുമൂടിയ കൊടുമുടികൾ, നീണ്ടുനീണ്ടു പോകുന്ന താഴ്വരകൾ, വെള്ളിയരഞ്ഞാണം കെട്ടിയതു പോലെ അഗാധ ഗർത്തങ്ങളിലേയ്ക്ക് ഒഴുകിപ്പോകുന്ന നീർച്ചാലുകൾ, തടാകങ്ങൾ… ഷിംല ലക്ഷ്യമാക്കി ഹിമാചലിന്റെ ഹൃദയധമനികളിലൂടെയുള്ള പ്രയാണത്തിനിടയിൽ മനസിലുടക്കുന്ന കാഴ്ചകളാണ് ഇവ. ഹിമാലയ പർവത നിരകളുടെ വടക്കുപടിഞ്ഞാറായി, സമുദ്രനിരപ്പിൽ നിന്ന് 2130 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുകയാണ്, ഹിമാചൽ പ്രദേശിന്റെ വേനൽക്കാല തലസ്ഥാനമായ ഷിംല. ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രങ്ങളിലൊന്നായാണ് ഷിംല അറിയപ്പെടുന്നത്.


Source link

Exit mobile version