INDIALATEST NEWS

അസമീസ് വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ; ബെംഗളൂരുവിൽ എത്തിക്കും

അസമീസ് വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ; ബെംഗളൂരുവിൽ എത്തിക്കും – Assame Vlogger Murder | Maya Gogoi | Aarav Hanoy | Arrest | Latest News | Manorama Online

അസമീസ് വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ; ബെംഗളൂരുവിൽ എത്തിക്കും

മനോരമ ലേഖകൻ

Published: November 29 , 2024 02:54 PM IST

1 minute Read

കൊല്ലപ്പെട്ട മായ ഗൊഗോയി, പിടിയിലായ ആരവ്. ചിത്രം: X/@HateDetectors

ബെംഗളൂരു∙ ഇന്ദിരാ നഗറിൽ അസംകാരിയായ വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവിൽ എത്തിക്കും.

ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

ആരവിനെ കണ്ട ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ വച്ചാണ് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്‍റെ വീട്ടിലെത്തിയ കർണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.  മുത്തച്ഛൻ മാത്രമാണ് ആരവിന്‍റെ വീട്ടിലുണ്ടായിരുന്നത്.

English Summary:
Assamese Vlogger’s Murder: Accused Aarav, a native of Kerala, arrested.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-kannurnews mo-news-common-bengalurunews mo-judiciary-lawndorder-arrest mo-crime-murder jklhbc7i0ofondb9crj22a8vs


Source link

Related Articles

Back to top button