തദ്ദേശ സ്ഥാപനങ്ങൾക്ക് 3283 കോടി അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് 3283 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസനഫണ്ടിന്റെ രണ്ടാംഗഡുവായി 1905 കോടിയും മെയിന്റനൻസ് ഗ്രാന്റിന്റെ മൂന്നാംഗഡുവായി 1377 കോടിയും ചേർത്താണിത്.

വികസനഫണ്ടായി 1000 കോടിയും മെയിന്റനൻസ് ഗ്രാന്റായി 929 കോടിയും ചേർത്ത് ഗ്രാമപഞ്ചായത്തുകൾക്ക് 1929 കോടി കിട്ടും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 320 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 375 കോടിയും, മുനിസിപ്പാലിറ്റികൾക്ക് 377 കോടിയും കോർപ്പറേഷനുകൾക്ക് 282 കോടിയും ലഭിക്കും. ഈ സാമ്പത്തിക വർഷം 9800 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചതായി മന്ത്രി അറിയിച്ചു.


Source link
Exit mobile version