വിവാഹത്തിനു മുന്നോടിയായി തിരുപ്പതിയിൽ ദർശനം നടത്തി കീർത്തി സുരേഷ്; വിഡിയോ

വിവാഹത്തിനു മുന്നോടിയായി തിരുപ്പതിയിൽ ദർശനം നടത്തി കീർത്തി സുരേഷ്; വിഡിയോ | Keerthy Suresh Wedding Antony | Keerthy Suresh Wedding | Keerthy Suresh Lover | Keerthy Suresh Anirudh | Keerthy Suresh Antony Thattil | Keerthy Suresh Antony Thattil Wedding | Keerthy Suresh Antony Thattil Love Life

വിവാഹത്തിനു മുന്നോടിയായി തിരുപ്പതിയിൽ ദർശനം നടത്തി കീർത്തി സുരേഷ്; വിഡിയോ

മനോരമ ലേഖകൻ

Published: November 29 , 2024 01:53 PM IST

1 minute Read

കീർത്തി സുരേഷും കുടുംബവും തിരുപ്പതിയിൽ

വിവാഹ വാർത്ത സ്ഥിരീകരിച്ചതിനുപിന്നാലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി സുരേഷ്. നവംബർ 29ന് രാവിലെയാണ് നടി ക്ഷേത്രത്തിലെത്തിയത്. സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവർക്കൊപ്പമായിരുന്നു ദർശനം. 

കഴിഞ്ഞ വർഷവും താരം തിരുപ്പതിയിലെത്തിയിരുന്നു. അന്നും കുടുംബത്തോടൊപ്പമാണ് തിരുപ്പതി ഭഗവാന്റെ ദർശനം തേടിയെത്തിയത്. 

ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീർത്തിയുടെ പ്രതിശ്രുത വരൻ. അടുത്ത മാസം ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും ചെന്നൈയിലും വിവാഹ റിസപ്‌ഷൻ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീർത്തി നേടി. 

English Summary:
Actress Keerthy Suresh Visits Tirumala Balaji Temple

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh mo-entertainment-movie-suresh-kumar mo-celebrity-celebritywedding 3s6oo3e4e7v22s40i9fmktdt82 f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version