KERALAMLATEST NEWS

കൊടുവള്ളിലെ സ്വർണക്കവർച്ച: അന്വേഷണസംഘം രൂപീകരിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വർണം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി യുടെ മേൽനോട്ടത്തിൽ കൊടുവള്ളി സി.ഐ കെ.പി അഭിലാഷിനാണ് അന്വേഷണ ചുമതല. കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിന് നേരെയാണ് അക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊടുവള്ളി-ഓമശ്ശേരി റോഡിൽ മുത്തമ്പലത്തുവച്ചാണ് സംഭവം നടന്നത്. കാറിലെത്തിയ കവർച്ചാസംഘം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചുവീഴ്ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. നാലംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് സിസി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്.


Source link

Related Articles

Back to top button