KERALAMLATEST NEWS
പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം: കത്ത് കണ്ടെത്തി

അടൂർ: ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഗർഭിണിയായ പ്ളസ്ടു വിദ്യാർത്ഥിനി നേരത്തെ എഴുതിയതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തതായി സൂചന. ഗർഭിണിയാണെന്നുള്ള വിവരം കുട്ടിക്ക് അറിയാമായിരുന്നു എന്ന് കത്തിലുള്ളതായാണ് വിവരം. കത്തിൽ ആരുടേയും പേര് പരാമർശിക്കുന്നില്ല. തീയതിയുമില്ല. അച്ഛനും അമ്മയും ക്ഷമിക്കണമെന്നും ഇനി വയ്യെന്നും കത്തിൽപറയുന്നു. തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്. മൃതദേഹ പരിശോധനയിലാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പോക്സോ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത് . കുട്ടി സഹപാഠിയുമായി അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നുണ്ട്.. അന്വേഷണത്തിന്റെ ഭാഗമായി ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ചു.
Source link