അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണം, വീണ്ടും നോട്ടിസ് നൽകാൻ കോൺഗ്രസ്; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും – Parliament Winter session | Adani | Rahul Gandhi | Latest News | Malayala Manorama
ഓൺലൈൻ ഡെസ്ക്
Published: November 29 , 2024 10:43 AM IST
Updated: November 29, 2024 10:54 AM IST
1 minute Read
ലോക്സഭ (Photo by PIB / AFP)
ന്യൂഡൽഹി∙ അദാനി വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിഷേധം തുടരും. ലോക്സഭയിലും രാജ്യസഭയിലും വിഷയത്തിൽ അടിയന്തരപ്രമേയത്തിനു കോൺഗ്രസ് നോട്ടിസ് നൽകി. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇന്നലെയും അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നും അതിലൂടെ സംഭവത്തിന്റെ പിന്നിലെ വസ്തുത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് കോൺഗ്രസ് നോട്ടിസ് നൽകിയിരിക്കുന്നത്.
അതേസമയം, തൃണമൂൽ കോൺഗ്രസിന് അദാനി വിഷയത്തിൽ പാർലമെന്റ് തടസപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പുള്ളതായാണ് വിവരം. അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമനിർമാണ നടപടികളിലേക്ക് കടക്കാൻ പാർലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിർമാണ അജൻഡകളുടെ ഭാഗമായി ഇന്ന് ലോക്സഭയിൽ ദേശീയ ദുരന്തനിവാരണ ബിൽ ഭേദഗതി ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary:
Parliament Winter Session: Congress to issue another notice for JPC probe in Adani issue; Parliament likely to be disrupted again
mo-legislature-parliament mo-legislature-wintersession 7o6rev8bbkv5g8gdbpgn3vtn mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-adanigroup mo-politics-parties-congress
Source link