WORLD
വെടിനിര്‍ത്തല്‍തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യോമാക്രമണം;പരസ്പരം പഴിച്ച് ഹിസ്ബുള്ളയും ഇസ്രയേലും
ബയ്‌റുത്ത്: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തില്‍ വ്യാഴാഴ്ച വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന്റെ പിറ്റേന്നാണ് ആക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇരുകൂട്ടരും ആരോപിച്ചു.തെക്കന്‍മേഖലയിലേക്ക് വാഹനങ്ങളില്‍ മടങ്ങിയെത്തിയവര്‍ക്കുനേരേ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന മര്‍കബയിലാണ് സംഭവം. മടക്കം സംശായസ്പദമായി തോന്നിയതിനാലും ഹിസ്ബുള്ള ഭീകരര്‍ നുഴഞ്ഞുകയറിയതുമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
Source link