KERALAMLATEST NEWS
കുട്ടമ്പുഴ വനമേഖലയിൽ മൂന്ന് സ്ത്രീകളെ കാണാതായി
പെരുമ്പാവൂർ: കാണാതായ പശുക്കളെ കണ്ടെത്താൻ കുട്ടമ്പുഴ ആട്ടിക്കളം വനത്തിനുള്ളിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി. കുട്ടമ്പുഴ സ്വദേശികളായ മാളോകുടി മായ ജയൻ, കാറുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച കാണാതായ പശുവിനെ തെരഞ്ഞാണ് ഇവർ വ്യാഴാഴ്ച ഉച്ചയോടെ വനമേഖലയിലേക്കു പോയത്. വൈകിട്ട് 5 മണിവരെ ഇവരുടെ ഫോൺ റേഞ്ചിൽ ഉണ്ടായിരുന്നതായാണ് വീട്ടുകാർ പറയുന്നത്. വനപാലകരും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രാത്രിയിലും തെരച്ചിൽ തുടരുന്നു.
Source link