6 മാസത്തെ പ്രണയം; മണിക്കൂറുകൾ നീണ്ട ചാറ്റിങ്: അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താനാകാതെ പൊലീസ്

6 മാസമായി പ്രണയം, മണിക്കൂറുകൾ നീണ്ട ചാറ്റിങ്; അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താതെ പൊലീസ് – Maya Gogoi Murder | Aarav Hanoy | Assamese Vlogger | Bengaluru | Kannur | Latest News | Manorama Online

6 മാസത്തെ പ്രണയം; മണിക്കൂറുകൾ നീണ്ട ചാറ്റിങ്: അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താനാകാതെ പൊലീസ്

ഓൺലൈൻ ഡെസ്ക്

Published: November 29 , 2024 08:03 AM IST

1 minute Read

കൊല്ലപ്പെട്ട മായ ഗൊഗോയി, ആരവ്. ചിത്രം: X/@HateDetectors

ബെംഗളൂരു∙ അസമീസ് വ്ലോഗറായ പെൺകുട്ടിയെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയെ കണ്ടെത്താനാകാതെ പൊലീസ്. ബെംഗളുരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് അന്വേഷണ സംഘങ്ങളാണ് ആരവിനായി തിരച്ചിൽ നടത്തുന്നത്. 

6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. മായ ഇത് തന്‍റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

ആരവിനെ കണ്ട ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പരിശോധിച്ച് വരികയാണ്. ഇവിടെ വച്ചാണ് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്‍റെ വീട്ടിലെത്തിയ കർണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണ് ആരവിന്‍റെ വീട്ടിലുള്ളത്.

English Summary:
Assamese Vlogger Maya Gogoi’s Murder: Malayali Boyfriend Aarav Hanoy Remains Untraceable

mo-food-food-vlogger 1ct258edhgk3gr8q08r36puutq 5us8tqa2nb7vtrak5adp6dt14p-list mo-news-kerala-districts-kannur 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-crime-murder


Source link
Exit mobile version