വ്യക്തിനിയമ ബോർഡ് ചീഫ് ജസ്റ്റിസിനോട്: മുസ്‌ലിം പള്ളികളെ തർക്കവേദിയാക്കരുത് – Communal Tensions Feared: Muslim Board Seeks Supreme Court Intervention Over Claims on Places of Worship | India News | Malayalam News | Manorama Online | Manorama News
‘മുസ്‌ലിം പള്ളികളെ തർക്കവേദിയാക്കരുത്’: ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ തേടി മുസ്‌ലിം വ്യക്തി നിയമ ബോർഡ്
മനോരമ ലേഖകൻ
Published: November 29 , 2024 02:55 AM IST
1 minute Read
സംഭലിൽ സംഘർഷത്തെത്തുടർന്ന് ഷാഹി ജുമാ മസ്ജിനു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. ഫയൽ ചിത്രം: AFP
ന്യൂഡൽഹി ∙ രാജ്യത്തു പല ഭാഗങ്ങളിലും മുസ്‌ലിം ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് ഒരു വിഭാഗം കോടതികളെ സമീപിക്കുന്ന വിഷയത്തിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. കൂടുതൽ തർക്കങ്ങൾക്കു വാതിൽ തുറന്നു കൊടുക്കുന്നതിൽനിന്നു കോടതികൾ ഒഴിഞ്ഞുനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ആരാധനാലയ നിയമം നിലനിൽക്കെ, ഭരണഘടനയോടുള്ള അവഹേളനമാണ് അവകാശവാദം ഉന്നയിക്കലെന്നു ബോർഡ് വക്താവ് എസ്.ക്യൂ.ആർ. ഇല്യാസ് വിമർശിച്ചു.
അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ചു ഹിന്ദുത്വ സംഘടന രംഗത്തെത്തിയതിനെയും ഹർജി ഫയലിൽ സ്വീകരിച്ചതിനെയും വിമർശിച്ചു സിപിഐ രാജ്യസഭ കക്ഷി നേതാവ് പി. സന്തോഷ് കുമാർ രംഗത്തെത്തി. വർഗീയ സംഘർഷം വർധിപ്പിക്കുന്നതിനുള്ള പുതിയ ശ്രമമാണിതെന്നു സന്തോഷ് പറഞ്ഞു. അജ്മീറിലെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണു ജില്ലാ കോടതിയെ സമീപിച്ചത്. തുടർന്ന് ദർഗ കമ്മിറ്റിക്ക് കോടതി നോട്ടസയച്ചിരുന്നു.
English Summary:
Communal Tensions Feared: Muslim Board Seeks Supreme Court Intervention Over Claims on Places of Worship
7ble07e5lbg2t58eop66em91ki mo-religion-worship mo-news-common-malayalamnews mo-judiciary-chiefjusticeofindia 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link