ആപ് സ്റ്റോർ ആധിപത്യം: ഗൂഗിളിനെതിരെ പുതിയ അന്വേഷണം – Winzo complaint: CCI Investigation into Google’s App Store Practices | India News | Malayalam News | Manorama Online | Manorama News
ആപ് സ്റ്റോർ ആധിപത്യം: ഗൂഗിളിനെതിരെ പുതിയ അന്വേഷണം
മനോരമ ലേഖകൻ
Published: November 29 , 2024 03:04 AM IST
1 minute Read
സിസിഐ നടപടി ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിൽ
പ്രതീകാത്മക ചിത്രം (Photo by Kirill KUDRYAVTSEV / AFP)
ന്യൂഡൽഹി ∙ വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികളുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ‘വിൻസോ’ എന്ന ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി.
ആപ് സ്റ്റോർ ബിസിനസിലെ ആധിപത്യം ഗൂഗിൾ ദുരുപയോഗിക്കുകയാണെന്ന് വിൻസോ ആരോപിച്ചു. പണം ഉൾപ്പെട്ട ഗെയിമുകൾ (റിയൽ മണി ഗെയിം) ഗൂഗിൾ പ്ലേ സ്റ്റോറിൽ അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ മറ്റ് സൈറ്റുകളിലൂടെ വേണം വിൻസോയുടെ ഗെയിം ഡൗൺലോഡ് ചെയ്യാൻ. എന്നാൽ, പ്ലേ സ്റ്റോറിനു പുറത്തുള്ള ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ ഉപയോക്താക്കൾക്ക് അപകടമുന്നറിയിപ്പ് നൽകുന്നു. ഇത് ജനങ്ങൾ ആപ് ഉപയോഗിക്കാതിരിക്കാൻ കാരണമാകും.
ഒപ്പം കമ്പനിയുടെ പ്രതിഛായ നഷ്ടപ്പെടുത്തുന്ന നീക്കമാണെന്നും വിൻസോ ആരോപിച്ചു. അന്വേഷണം നടത്തി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary:
Winzo complaint: CCI Investigation into Google’s App Store Practices
7blalu0aipff1ccu8env66j6f5 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-organisations0-competitioncommissionofindia mo-technology-googleplaystore mo-technology-google
Source link