KERALAM

മന്ത്രി സജിയുടെ വിവാദ പ്രസംഗക്കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിന് മന്ത്രി സജി ചെറിയാനെതിരായ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി ഉത്തരവു പ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറി. കോടതി ഉത്തരവിന്റെ പകർപ്പും കേസ് ഡയറിയടക്കം രേഖകളും ഇന്നലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന് കൈമാറി.

അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് നിശ്ചയിക്കും. നിഷ്പക്ഷനായ ഉദ്യോഗസ്ഥൻ അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. അതിനാൽ കരുതലോടെയാവും ഇക്കാര്യം നിശ്ചയിക്കുക. ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ചയായപ്പോഴാണ് അന്വേഷണം കൈമാറിയത്.

പ്രസംഗത്തിന്റെ ഫോറൻസിക് പരിശോധാ ഫലവും, മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടും ലഭിക്കും മുൻപേ ധൃതിപിടിച്ച് പൊലീസ് ക്ലീൻചിറ്റ് നൽകിയത് റദ്ദാക്കിയാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് മന്ത്രിക്കെതിരായ കേസ്. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അപ്പീൽ നൽകുന്നുണ്ട്.


Source link

Related Articles

Back to top button