INDIA

മഹാരാഷ്ട്ര മുഖ്യമന്ത്രി: അഞ്ചാം ദിവസവും സസ്പെൻസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി: അഞ്ചാം ദിവസവും സസ്പെൻസ് – Maharashtra: BJP leaders meeting in Delhi to finalize new Chief Minister | India News | Malayalam News | Manorama Online | Manorama News

മഹാരാഷ്ട്ര മുഖ്യമന്ത്രി: അഞ്ചാം ദിവസവും സസ്പെൻസ്

ജെറി സെബാസ്റ്റ്യൻ

Published: November 29 , 2024 03:28 AM IST

1 minute Read

ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ ∙ ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തി. തീരുമാനം ബിജെപിക്ക് വിട്ട് നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഒഴിവായതോടെ ദേവേന്ദ്ര ഫഡ്നാവിസിനു വഴി തുറന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ അപ്രതീക്ഷിത ‘തിരഞ്ഞെടുപ്പ്’ ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

ബിജെപി കേന്ദ്രനേതൃത്വത്തിന് പതിനായിരം കണ്ണുകളും ഇരുപതിനായിരം ചെവികളുമുണ്ടെന്നും പരീക്ഷണത്തിന് മടിക്കില്ലെന്നുമുള്ള മുൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന്റെ വാക്കുകളും അഭ്യൂഹങ്ങൾ ഉയർത്തി. ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാഠാ വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി വേണമെന്ന ആവശ്യവും ഉയർ‌ന്നിട്ടുണ്ട്. അതേസമയം, ഫഡ്നാവിസിനെ പിന്തുണയ്ക്കുന്നത് ആർഎസ്എസ് ആണ് എന്നതും വസ്തുത. ഫഡ്നാവിസിനോളം തലയെടുപ്പും സ്വീകാര്യതയുമുള്ള നേതാവ് സംസ്ഥാന ബിജെപിയിൽ ഇല്ലെന്ന പരിമിതിയും പാർട്ടിക്കുണ്ട്. 

English Summary:
Maharashtra: BJP leaders meeting in Delhi to finalize new Chief Minister

mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-devendrafadnavis jerry-sebastian 3c9b6qu9kl3g3po94bca3hvft9 mo-news-national-states-maharashtra


Source link

Related Articles

Back to top button