ബെംഗളൂരു തീവ്രവാദക്കേസ്: പ്രതിയെ റുവാണ്ടയിൽനിന്ന് നാട്ടിലെത്തിച്ചു

ബെംഗളൂരു തീവ്രവാദക്കേസ്: പ്രതിയെ റുവാണ്ടയിൽനിന്ന് നാട്ടിലെത്തിച്ചു – Bengaluru terrorism case: Lashkar-e-Taiba Suspect Extradited to India from Rwanda | India News | Malayalam News | Manorama Online | Manorama News
ബെംഗളൂരു തീവ്രവാദക്കേസ്: പ്രതിയെ റുവാണ്ടയിൽനിന്ന് നാട്ടിലെത്തിച്ചു
മനോരമ ലേഖകൻ
Published: November 29 , 2024 02:41 AM IST
1 minute Read
തീവ്രവാദക്കേസുകളിൽ 5 വർഷത്തിനിടെ നാട്ടിലെത്തിക്കുന്ന പതിനേഴാമത്തെ പ്രതി
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബ അംഗം സൽമാൻ റഹ്മാൻ ഖാനെ ഇന്റർപോളിന്റെ സഹായത്തോടെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആയുധവും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു.
സ്ഫോടന കേസുകളിലെ മുഖ്യ പ്രതിയായി ജയിലിൽ കഴിയുന്ന തടിയന്റവിട നസീറാണു റഹ്മാൻ ഖാനെ ഭീകര സംഘടനയിൽ എത്തിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അന്വേഷണം ഊർജിതമായതോടെ ഇയാൾ രാജ്യം വിടുകയായിരുന്നു. നേരത്തേ പോക്സോ കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട് വിദേശത്തു കഴിയുന്നവരിൽ, 5 വർഷത്തിനിടെ നാട്ടിലെത്തിക്കുന്ന പതിനേഴാമത്തെ പ്രതിയാണ്.
English Summary:
Bengaluru radicalisation case: Lashkar-e-Taiba Suspect Extradited to India from Rwanda by NIA
mo-news-world-internationalorganizations-interpol mo-news-national-states-karnataka-bengaluru 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-common-lashkar-e-taiba mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 28889t2gcdc27lik12mfk814i1
Source link