സംഭൽ പൊലീസ് വെടിവയ്പ്: ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ്

സംഭൽ: ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് – Muslim League Demands Judicial Inquiry and Compensation for Victims of Sambhal Firing | India News | Malayalam News | Manorama Online | Manorama News

സംഭൽ പൊലീസ് വെടിവയ്പ്: ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ്

മനോരമ ലേഖകൻ

Published: November 29 , 2024 02:45 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ യുപിയിലെ സംഭലിൽ പൊലീസ് വെടിവയ്പിൽ 6 പേർ മരിച്ചതിനെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ലീഗ് എംപിമാരുടെയും യുപി സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമുയർത്തിയത്. വെടിവയ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. വിഷയം ധരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും കാണാൻ നടപടിയെടുക്കുമെന്നും യോഗം വ്യക്തമാക്കി.

എംപിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാൻ, യുപി ലീഗ് പ്രസിഡന്റ്‌ ഡോ. മതീൻ ഖാൻ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഉവൈസ്, സെക്രട്ടറി നയീം അൻസാരി, റിസ്‍വാൻ അൻസാരി, ഷാഹിദ് ശഹസാദ്,    മുഹമ്മദ്‌ ഇദ്രീസ്, സൽമാൻ സൈഫി എന്നിവർ പ്രസംഗിച്ചു.

English Summary:
Sambhal Firing: Muslim League Demands Judicial Inquiry, Compensation for Victims

mo-judiciary mo-news-common-malayalamnews 63flgo3g5airspc0rm73tphjge 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-iuml mo-news-common-uttar-pradesh-news


Source link
Exit mobile version