അഫിലിയേറ്റഡ് കോളേജുകളിൽ എം.എഡ് പ്രവേശനത്തിനുള്ള കോളേജ് തല സ്പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. കൗൺസലിംഗ് സൈക്കോളജി & എം.എസ്സി. സൈക്കോളജി പരീക്ഷകളുടെപ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഡിസംബർ 5, 6 തീയതികളിൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എം.എസി. ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 2, 3 തീയതികളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്സ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ബി.എ. ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി ആൻഡ് എം.എസ്സി. അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ്‌സി. ഇലക്‌ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ. ഡാൻസ് (കേരള നടനം), എം.എസ്‌സി. മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ. തമിഴ്, എം.എ. മ്യൂസിക്, എം.എ. മ്യൂസിക് (വീണ), എം.എ. മ്യൂസിക് (വയലിൻ) എം.എ. മ്യൂസിക് (മൃദംഗം) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ. തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ
നാഷണൽ ആയുഷ് മിഷൻ കേരളം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര) തസ്തിക കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.nam.kerala.gov.in.
വൈറോളജി കോഴ്സ്
അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആൻഡ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബർ 8നകം അപേക്ഷിക്കാം. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് പരിശീലനം. വിവരങ്ങൾക്ക്: 9495999741, www.asapkerala.gov.in.
Source link