KERALAMLATEST NEWS
പൂരം പ്രതിസന്ധി: യോഗം വിളിക്കുമെന്ന് മന്ത്രി കെ.രാജൻ
തൃശൂർ: പൂരം വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. തൃശൂർ പൂരം അതിന്റെ എല്ലാ പ്രൗഢിയോടും പാരമ്പര്യത്തോടും കൂടി നടത്തണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. കോടതിയിൽ നിന്ന് മാർഗനിർദ്ദേശം വന്ന സാഹചര്യത്തിൽ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. തൃശൂർ പൂരത്തിലെ കുടമാറ്റം പോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് എഴുന്നള്ളിപ്പുകളെ അത് ബാധിക്കും.
പൂരം നടത്തിപ്പിന് ഹൈ പവർ കമ്മറ്റി വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പറഞ്ഞു. ഏകപക്ഷീയമായി ആരെങ്കിലും പൂരം നിറുത്തിവയ്ക്കുകയോ ചടങ്ങുകൾ ചുരുക്കുകയോ ചെയ്യുന്ന സംഭവം ഇനി ആവർത്തിക്കരുത്.
Source link