മനുഷ്യക്കടത്ത്: 6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് – NIA Conducts Raids on Human Trafficking Networks in 6 States | India News | Malayalam News | Manorama Online | Manorama News
സൈബർ കുറ്റകൃത്യങ്ങൾക്കായി മനുഷ്യക്കടത്ത്: 6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
മനോരമ ലേഖകൻ
Published: November 29 , 2024 12:40 AM IST
1 minute Read
ഫയൽ ചിത്രം
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾക്കായി മലേഷ്യ, സിംഗപ്പുർ, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 6 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. ബിഹാർ, യുപി, മധ്യപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ 17 പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ലാപ്ടോപ്, െമമ്മറി കാർഡുകൾ, പണമിടപാടുകളുടേതടക്കമുള്ള രേഖകൾ, 34.80 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കംബോഡിയ കേന്ദ്രമാക്കിയുള്ള മനുഷ്യക്കടത്ത് ഏജന്റുമാരുടെ ബന്ധുക്കളും സഹായികളുമാണു പ്രതികൾ. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് ഇരകളെ വിദേശത്തേക്കു കടത്തിയത്.
English Summary:
Human Trafficking for cyber Crimes: NIA Conducts Raids on Human Trafficking Networks in 6 States
7onf8v89cc843n4o8e3a0hntdc mo-crime-human-trafficking mo-judiciary-lawndorder-nia mo-news-common-malayalamnews mo-crime-cybercrime 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-raid 6anghk02mm1j22f2n7qqlnnbk8-list
Source link