WORLD

കലാപാഹ്വാനം: ഇമ്രാന്‍ഖാനും ഭാര്യക്കുമെതിരേ രാജ്യദ്രോഹ കേസെടുത്ത് പാകിസ്താന്‍


ഇസ്‌ലമാബാദ്: മുന്‍ പാക് പ്രസിഡന്റ് ഇമ്രാന്‍ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലമാബാദില്‍ പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെ ജയിലില്‍ കിടക്കുന്ന ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കുമെതിരേ കലാപാഹ്വാനത്തിനും രാജ്യദ്രോഹത്തിനും കേസെടുത്ത് പാകിസ്താന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.പാകിസ്താന്‍ തെഹ്‌രീക ഇന്‍സാഹ് (പി.ടി.ഐ) യുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രതിഷേധ റാലിക്ക് ബുഷ്‌റ ബീബിയായിരുന്നു നേതൃത്വം നല്‍കിയത്. ഇമ്രാന്‍ഖാന്‍ നമുക്കൊപ്പം എത്തുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കരുതെന്നും മടങ്ങിപ്പോകരുതെന്നും ബുഷ്‌റ ബീബി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. കണ്ടെയ്‌നര്‍ ബാരിക്കേഡ് അടക്കം ഉപയോഗിച്ചായിരുന്നു റാലിയെ പോലീസ് നേരിട്ടത്. ഇതിനുപുറമെ പലയിടത്തും പോലീസുമായി ഏറ്റുമുട്ടലുമുണ്ടായി.


Source link

Related Articles

Back to top button