മഹാരാഷ്ട്രാ മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ചുള്ള സസ്പെൻസ് തുടരുന്നതിനിടയിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിയിൽ – BJP leader Devendra Fadnavis in Delhi for government formation discussion | Latest News, Malayalam News | Manorama Online | Manorama News
മഹാരാഷ്ട്ര സസ്‌പെൻസ് തുടരുന്നു; ഫഡ്‌നാവിസ് ഡൽഹിയിൽ, പിന്നാലെ ഷിൻഡെയും അജിത് പവാറും
ഓൺലൈൻ ഡെസ്ക്
Published: November 28 , 2024 09:27 PM IST
1 minute Read
ദേവേന്ദ്ര ഫഡ്നാവിസ്
ന്യൂഡൽഹി∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ചുള്ള സസ്പെൻസ് തുടരുന്നതിനിടയിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിയിൽ. ഫഡ്നാവിസിനു പുറമേ ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മൂവരും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം. മുഖ്യമന്ത്രി സ്ഥാനത്ത് വീതംവയ്പ് ഉണ്ടാകുമോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തിലും തീരുമാനമാവും.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ മഹായുതി സഖ്യം മുഖ്യമന്ത്രി ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി ബിജെപിയിൽ നിന്നുതന്നെയാകണമെന്ന് നേതാക്കളും എംഎൽഎമാരും ആവശ്യപ്പെടുന്നത്. ഫഡ്നാവിസിന്റെ പേരാണ് പലരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുന്നത്.
അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നാകണമെന്നാണ് നേതാക്കളുടെ ആഗ്രഹമെങ്കിലും ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കാവൽ മുഖ്യമന്ത്രി ഷിൻഡെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ അമിത് ഷായുമായി നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഇത് അന്തിമമായിരിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള കാര്യത്തില്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കും, തടസ്സവാദം ഉന്നയിക്കില്ല.
മുഖ്യമന്ത്രി ആരാവണമെന്നുള്ളതില്‍ ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയതായും ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഷിൻഡെ സർക്കാരിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നെങ്കിലും പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ സിപി രാധാകൃഷ്ണൻ ഷിൻഡെയോട് ആവശ്യപ്പെട്ടിരുന്നു. ഷിന്‍ഡെ വഴങ്ങിയതോടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു വഴിയൊരുങ്ങിയിരിക്കുകയാണ്.
English Summary:
Maharashtra Government Formation ; BJP leader Devendra Fadnavis in Delhi for discussion – Uncertainty looms over Maharashtra’s next Chief Minister as BJP’s Devendra Fadnavis, Shiv Sena’s Eknath Shinde, and NCP’s Ajit Pawar meet with Amit Shah in Delhi.
1kq70tpkjjjrsojo09l55fopv1 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-news-national-states-maharashtra
Source link