WORLD
ഹൈഡ്രോളിക് വാതിൽ അബദ്ധത്തിൽ അടഞ്ഞു, ഞെരിഞ്ഞമർന്ന് കുഞ്ഞു ഗൊറില്ലയ്ക്ക് ദാരുണാന്ത്യം
ഒട്ടാവ: ഹൈഡ്രോളിക് ഡോറിനിടയിൽ പെട്ട് ഞെരിഞ്ഞമര്‍ന്ന് ഒരു കുഞ്ഞ് ഗൊറില്ലയ്ക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ വാർത്തയാണ് കാനഡയിൽനിന്ന് വരുന്നത്. കാനഡയിലെ ആര്‍ബട്ടയിലുള്ള കാല്‍ഗറി മൃഗശാലയിൽ നവംബര്‍ 12-ന് ആണ് സംഭവം ഉണ്ടായത്. രണ്ടു വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഐയറാണ് ചത്തത്. ഗൊറില്ല കുഞ്ഞിന് പരിശീലനം നല്‍കുന്നതിനായി കൂട്ടില്‍നിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്‍റെ ഹൈഡ്രോളിക് വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാതിൽ അടയ്ക്കാൻ ശ്രമിക്കവെ സ്വിച്ച് മാറിപ്പോയതാണ് കുട്ടി ഗൊറില്ലയുടെ ജീവൻ നഷ്ടപ്പെടുത്തിയത്.
Source link