KERALAM

കേരളത്തിലല്ല; ഈ മലയാളിയെ കൊണ്ട് ബിജെപി ഏറ്റവും കൂടുതൽ ഗുണം നേടിയത് വടക്കൻ സംസ്ഥാനങ്ങളിൽ

പാർട്ടിയുടെ പൊതുവായുള്ള ഗുണം നോക്കിയാണ് പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ട് ഇല്ലാത്തവർക്ക് പോലും ബിജെപി പ്രത്യേക സ്ഥാനങ്ങൾ നൽകുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. അവരോട് ബൂത്തുതലം തൊട്ട് പ്രവർത്തിക്കണമെന്ന് പറയാൻ കഴിയില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കാൽക്കുലേഷൻ ഒരിക്കലും തെറ്റാറില്ല. ഒരുപക്ഷേ, കേരളത്തിലെ നേതാക്കൾക്ക് തെറ്റിപ്പോയിട്ടുണ്ടാകാം. കേരളത്തിലെ ചില ആളുകളെ കൊണ്ട് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ എന്ത് പ്രയോജനമുണ്ടാകുന്നു എന്നാണ് കേന്ദ്രനേതൃത്വം നോക്കുന്നതെന്നും എം.ടി രമേശ് വിലയിരുത്തുന്നു.

”ചില ആളുകൾ നമ്മുടെ കൂടെ വരുമ്പോൾ അവർക്ക് ചില പോസ്‌റ്റുകൾ കൊടുക്കുന്നത് പാർട്ടിയുടെ പൊതുവായുള്ള ഗുണത്തിന് വേണ്ടിയാണ്. എ.പി അബ്‌ദുള്ളക്കുട്ടി വന്നപ്പോൾ കേരളത്തിലേക്കാണ് ആദ്യം പരിഗണിച്ചത്. പക്ഷേ അദ്ദേഹത്തെ പോലുള്ള ഒരു മുസ്ളിം ഫേസ് ബിജെപിയിലേക്ക് വരുമ്പോൾ ദേശീയ തലത്തിൽ സ്ഥാനം കൊടുക്കണമെന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിച്ചത്. ഞങ്ങൾക്ക് അതിൽ ഒരു പ്രയാസവുമില്ല. അവരവരുടേതായ നിലയിൽ എക്‌സ്പീരിയൻസ് ഉള്ളവർ ബിജെപിയിലേക്ക് വരുമ്പോൾ ബൂത്ത് തലം മുതൽ നിങ്ങൾക്ക് പ്രവർത്തിക്കണമെന്ന് നമുക്ക് അവരോട് പറയാൻ കഴിയില്ല. കാരണം, അവർക്ക് പൊളിറ്റിക്കൽ എക്‌സ്‌പീരിയൻസ് മാത്രമേ കുറവുള്ളൂ. മറ്റ് തലങ്ങളിൽ പ്രവർത്തി പരിചയം ഏറെയായിരിക്കും. അതാണ് പ്രയോജനപ്പെടുത്തേണ്ടത്.

ഉദാഹരണമായി, വാജ്‌പേയ് സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ. ഇന്ത്യ കണ്ട ധനകാര്യമന്ത്രിമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വച്ചയാളായിരുന്നു. ഐഎഫ്എസ് കഴിഞ്ഞുവന്ന അദ്ദേഹത്തിന് ഒരു പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും ഉണ്ടായിരുന്നില്ല. മറ്റൊന്ന്, ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ അശ്വനി വൈഷ്‌ണവ്. ഈ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിയാണ് അദ്ദേഹം. മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് ചുമതലയും വൈഷ്‌ണവിനായിരുന്നു. ഒരു പൊളിറ്റിക്കൽ എക്‌സീപീരിയൻസും ഉണ്ടായിരുന്നില്ല.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കാൽക്കുലേഷൻ ഒരിക്കലും തെറ്റാറില്ല. ഒരുപക്ഷേ, കേരളത്തിലെ ഞങ്ങൾക്ക് തെറ്റിപ്പോയിട്ടുണ്ടാകാം. കേരളത്തിലെ ചില ആളുകളെ കൊണ്ട് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ എന്ത് പ്രയോജനമുണ്ടാകുന്നു എന്നാണ് കേന്ദ്രനേതൃത്വം നോക്കുന്നത്. അനിൽ ആന്റണിയെ പോലുള്ളവരെ കൊണ്ട് ബിജെപിക്ക് കേരളത്തിന് പുറത്ത് വലിയ പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. റിസൽട്ട് ഇല്ലാതെ പരീക്ഷണം നടത്തുന്ന പാർട്ടിയല്ല ബിജെപി. കേരളത്തിൽ വേണ്ടത്ര പ്രയോജനം കിട്ടിയിട്ടില്ലെങ്കിലും അൽഫോൺസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതു കൊണ്ട് നോർത്ത്- ഈസ്‌റ്റ് സംസ്ഥാനനങ്ങളിൽ ബിജെപിയുടെ നല്ലൊപാലമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു”. – എം.ടി രമേശിന്റെ വാക്കുകൾ.


Source link

Related Articles

Back to top button