കുതിരാൻ തുരങ്കത്തിൽ ചെളിയും വെള്ളവും; ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയെന്ന് യാത്രക്കാർ
തൃശൂർ: കുതിരാൻ തുരങ്കത്തിനകത്ത് വെള്ളവും ചെളിയും നിറയുന്നത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. തുരങ്കത്തിനകത്തെ കോൺക്രീറ്റ് പാതയ്ക്കടിയിൽ നിന്ന് ഉറവ പോലെ വെള്ളം പുറത്തേക്ക് കിനിയുന്നതാണ് ചെളിയുണ്ടാക്കുന്നത്.
പാലക്കാട് ഭാഗത്തേക്കുള്ള പാതയിലെ തുരങ്കത്തിലെ റോഡിനടിയിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് റോഡിനരികിലൂടെ ചെറിയ തോതിൽ വെള്ളം ഒഴുകുന്നുണ്ട്. തുരങ്കത്തിന് മുകളിൽ ചോർച്ച കാണാനില്ല. കോൺക്രീറ്റ് റോഡിന്റെ അടിയിൽ നിന്നാണ് പുറത്തേയ്ക്ക് വെള്ളം ഒഴുകുന്നത്.
ഈ വെള്ളം കോൺക്രീറ്റിന്റെ വിടവിലൂടെ ഒരു ഭാഗത്തേക്ക് ഒഴുകുന്നുണ്ട്. വെള്ളം ഒഴുകിച്ചെന്നാണ് റോഡരികിൽ ചെളിക്കെട്ട് രൂപപ്പെട്ടത്. ഈ ഭാഗത്തുള്ള മണ്ണും മാലിന്യങ്ങളും ചെളിയും നീക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.
Source link