ASTROLOGY

2024 ഡിസംബര്‍ 1 മുതല്‍ കുതിച്ചുയരും ഈ നക്ഷത്രക്കാര്‍


2024ലെ അവസാന മാസം ഡിസംബര്‍ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. ഈ ഡിസംബര്‍ മാസാവസാനമാണ് പുതിയ വര്‍ഷത്തിലേക്ക് നാം കാലെടുത്തു വയ്ക്കുന്നത്. ഓരോരോ മാസവും ജ്യോതിഷപ്രകാരം പല ഫലങ്ങളും പറയുന്നു. 2024 ഡിസംബറില്‍ ചില പ്രത്യേക രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഏറെ ഉയര്‍ച്ച പറയുന്നു. ഏതെല്ലാമാണ് ഈ നക്ഷത്രക്കാര്‍ എന്നറിയാം.അശ്വതിഇതില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. മേടരാശിയില്‍ പെടുന്ന അശ്വതി നാളുകാര്‍ക്ക് ഇതുവരെയുണ്ടായ ദുഖദുരിതങ്ങള്‍ അവസാനിച്ച് ഉയര്‍ച്ചയില്‍ എത്തിപ്പെടും. വിദ്യാര്‍ത്ഥികളായവര്‍ക്ക് നല്ല വിജയം ലഭിയ്ക്കും. ഈ നാളുകാര്‍ക്ക് കീര്‍ത്തിയും ഭാഗ്യവും വന്നു ചേരും. ഇതുവരെയുളള ദുര്‍ഭാഗ്യം മാറിക്കിട്ടും. ആഗ്രഹിച്ചതെല്ലാം ഇവര്‍ക്ക് ലഭിയ്ക്കും. കൃഷ്ണക്ഷേത്രത്തില്‍ പാല്‍പ്പായസം, കദളിപ്പഴം, ഭഗവതി ക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി എന്നിവ കഴിയ്പ്പിക്കുന്നത് നല്ലതാണ്.തിരുവാതിരഅടുത്തത് മിഥുന രാശിയിലെ തിരുവാതിരയാണ്. ഇവര്‍ക്കും നല്ല സമയം ആരംഭിയ്ക്കുന്നു. ഇതുവരെയുണ്ടാക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ഭാര്യാ ഭര്‍തൃ ബന്ധത്തിലെ കല്ലുകടികള്‍ മാറും. കാര്യതടസം നീങ്ങിക്കിട്ടും. അധികാരസ്ഥാനങ്ങളില്‍ നിന്നുണ്ടായ തടസങ്ങള്‍ നീങ്ങും. മക്കളെക്കൊണ്ട് ഉയര്‍ച്ചയുണ്ടാകും. പലവിധ ഗുണാനുഭവങ്ങള്‍ ഇവര്‍ക്ക് ലഭ്യമാകും. നേട്ടത്തിലേക്കും ഉയര്‍ച്ചയിലേക്കും ഈ നാളുകാര്‍ പോകുന്നു. വിഷ്ണു ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്.ആയില്യംആയില്യം നക്ഷത്രമാണ് അടുത്തത്. ഇവര്‍ക്ക് വലിയൊരു യോഗം വരുന്ന സമയമാണ്. ബിസിനസുകാര്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്ന സമയമാണ്. അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ആനുകൂല്യങ്ങള്‍ ലഭിയ്ക്കാത്തത് ലഭ്യമാകും. എല്ലാ രീതിയിലും നേട്ടങ്ങള്‍ ലഭ്യമാകും. മക്കളെക്കൊണ്ട് സമ്മിശ്രഫലം, ധനവൃദ്ധിയുണ്ടാകും. ഇതുവരെയുള്ള ദുഖങ്ങള്‍ മാറിക്കിട്ടും. കുടുംബത്തിലും സന്തോഷവും അഭിവൃദ്ധിയും സമാധാനവും നിറയും. സത്കര്‍മങ്ങള്‍ക്ക് പണം ചിലവഴിയ്ക്കും. സൗഭാഗ്യ സമ്പന്നതിയില്‍ എത്തും. ധാരാളം പണം വന്നു ചേരും.മകംഅടുത്തത് ചിങ്ങക്കൂറിലെ മകം നക്ഷത്രമാണ്. ഇവര്‍ക്ക് നല്ല സമയമാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നടന്നു കിട്ടും. ഉയര്‍ച്ച വന്നു ചേരും. വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം, ഭഗവതിയ്ക്ക ചെത്തിപ്പൂ മാല എന്നിവ കഴിപ്പിയ്ക്കുക. ധനം വന്നുചേരും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. ദുഖദുരിതങ്ങള്‍ മാറുന്ന കാലമാണ് ഇത്. നേട്ടവും ഭാഗ്യവും ഇവര്‍ക്ക് വന്നു ചേരും.അത്തംഅടുത്തത് അത്തം നക്ഷത്രമാണ്. ഇവര്‍ക്കും ഭാഗ്യസമയമാണ്. ജീവിതത്തിലെ ദുഖദുരിതങ്ങള്‍ അവസാനിയ്ക്കും. ദൂരയാത്രകള്‍ പോകേണ്ടി വരും. ശിവക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം, പുഷ്പാഞ്ജലി നടത്തുക. നേട്ടവും ഭാഗ്യവും ഉയര്‍ച്ചയും ഇവര്‍ക്കുണ്ടാകും. ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ വന്നു ഭവിയ്ക്കുന്ന മാസമാണ്. സൗഭാഗ്യസമ്പന്നത നേടാന്‍ സാധിയ്ക്കും. ലോട്ടറി ഭാഗ്യം വന്നു ചേരും.പൂരാടംഅടുത്തത് പൂരാടം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തിലെ ദുഖദുരിതങ്ങള്‍ അവസാനിയ്ക്കുന്ന കാലമാണ്. ജീവിതത്തിലെ പരാജയങ്ങള്‍ അവസാനിച്ച് ഉയര്‍ച്ചയിലേക്ക് പോകുന്ന കാലമാണ്. ആഗ്രഹിച്ചതൊക്കെ നേടാന്‍ സാധിയ്ക്കും. ഇത് എന്തിന്റെ കാര്യത്തിലെങ്കിലും. ജോലിയ്ക്ക് ശ്രമിയ്ക്കുന്നവര്‍ക്ക് അത് സാധ്യമാകും. പുതിയ വാഹനയോഗമുണ്ടാകും. ഇഷ്ടവിവാഹലബ്ധി പറയുന്നു. സാമ്പത്തികനേട്ടമുണ്ടാകും.രേവതിഅടുത്തത് രേവതി നക്ഷത്രമാണ്. കുടുംബത്തില്‍ സന്തോഷം വന്നു ചേരും. സങ്കടങ്ങള്‍ അവസാനിക്കുന്ന കാലമാണ്. ഇനി അഭിവൃദ്ധിയും നേട്ടവും വരുന്നു. ധനപരമായ നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. ദുരിതദുഖം അവസാനിയ്ക്കുന്ന കാലമാണ്. അഭിവൃദ്ധിയും നേട്ടവുമാണ് ഫലമായി പറയുന്നത്. കുങ്കുമാര്‍ച്ചന നടത്തുന്നത് നല്ലതാണ്. മഹാലക്ഷ്മീനാമം ജപിയ്ക്കുന്നത് നല്ലതാണ്.


Source link

Related Articles

Back to top button