KERALAMLATEST NEWS

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; വടക്കാഞ്ചേരിയിൽ യുവാവിന് ദാരുണാന്ത്യം

തൃശൂർ: കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. വിരുപ്പാറ സ്വദേശി ഷെരീഫാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസിന്റെ അനുമാനം.

ഇന്ന് രാവിലെയാണ് ഷെരീഫ് മരിച്ച് കിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. മൃതദേഹം കിടന്നതിന്റെ അരികിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ടുണ്ട്. മറ്റാരെങ്കിലും വച്ച കെണിയിൽ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുന്നതിനിടെ വീണ് മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഷെരീഫിന്റെ കയ്യിൽ കെണിയുണ്ടാൻ ഉപയോഗിക്കുന്ന വയർ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടുവെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. വീരുപാറയ്‌ക്ക് സമീപമാണ് വാഴാനി വനപ്രദേശം. ഇവിടെ കാട്ടുപന്നികൾ നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും സ്ഥിരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.


Source link

Related Articles

Back to top button