KERALAMLATEST NEWS

തൊഴിലുറപ്പിന്റെ കരാർ ജീവനക്കാർ സൂക്ഷിച്ചോളൂ; മറ്റ് ജോലികൾ ചെയ്‌താൽ പണി കിട്ടും

തിരുവനന്തപുരം : തൊഴിലുറപ്പ് നിർമ്മാണ പദ്ധതികൾക്ക് നിയമിക്കുന്ന കരാർ ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുന്നതിന് പൂട്ട്. ഇത്തരക്കാരെ കരാർ ജോലിയിൽ നിന്ന് പുറത്താക്കാൻ സർക്കാർ ഉത്തരവിറക്കി.

പലരും സ്വന്തം പേരിലും ബിനാമിയായും സ്ഥാപനം തുടങ്ങി പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പണികൾ നേടുന്നുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്ലാൻ വരയ്ക്കൽ, ഡ്രോയിംഗ് തയ്യാറാക്കൽ തുടങ്ങിയ ജോലികളാണ് ഇവരുടെ സ്ഥാപനങ്ങൾക്ക് അനധികൃതമായി നൽകിവരുന്നത്. ഈ അഴിമതിക്കാണ് തടയിടുന്നത്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പഞ്ചായത്ത് സെക്രട്ടറിമാർ പുറത്താക്കണം. ഇല്ലെങ്കിൽ ജില്ലാ കളക്ടർക്ക് ഇതിനുള്ള പ്രത്യേക അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒന്നുവീതം അക്രഡിറ്റഡ് എൻജിനിയർ, അക്രഡിറ്റഡ് ഓവർസിയർ,​ മൂന്ന് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നിവരെയാണ് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കലുൾപ്പെടെ ഇവരുടെ ചുമതലയാണ്. എന്നാൽ ഭൂരിഭാഗം പേരും ജോലിയിൽ ശ്രദ്ധിക്കാറില്ല. എൻജിനിയറിംഗ് വിഭാഗത്തിലെ കെട്ടിനിർമ്മാണ അപേക്ഷകളിൽ ഇടപെടും. ഇതിന്റെ ജോലികൾ പുറത്തുകൊണ്ടുപോയി ചെയ്യും. കൈമടക്ക് നൽകിയാണ് ഇത് നേടിയെടുക്കുന്നത്.

അഴിമതിയുടെ വഴി

1 പഞ്ചായത്തുകളിൽ സമർപ്പിക്കുന്ന പ്ലാനുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാങ്കേതിക കാരണം പറഞ്ഞ് നിരസിക്കും

2 പഞ്ചായത്ത് ഓഫീസിന് സമീപം കരാർ ജീവനക്കാർ തുടങ്ങിയ സ്ഥാപനത്തിലേക്ക് അപേക്ഷകരെ അയയ്ക്കും

3 അവിടെ നിന്ന് സമർപ്പിക്കുന്ന അപേക്ഷകൾ വേഗം അംഗീകരിക്കും. കാര്യം നടക്കുമെന്നതിനാൽ അപേക്ഷകനും ഹാപ്പി

4 ഇത്തരം സ്ഥാപനങ്ങൾക്ക് പണം നൽകി നിയമവിരുദ്ധമായ അനുമതിയും കെട്ടിടനമ്പരുകളും നേടിയെടുക്കുന്നതും പതിവായി.

941പഞ്ചായത്തുകളിൽ തൊഴിലുറപ്പിന്റെ കരാർ ജീവനക്കാരായി 4705 പേരുണ്ട്

ശമ്പളം

അസി.എൻജിനിയർ……………………………………………….31,450

ഓവർസിയർ……………………………………………………………26,250

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്…………………………24,750


Source link

Related Articles

Back to top button