‘ഇസ്‌കോണ്‍’ നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബംഗ്ലാദേശിലെ ഹൈക്കോടതി


ധാക്ക: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ (ISKCON -ഇസ്‌കോണ്‍) പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിക്കാന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി. നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ, വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നടപടി.ദേശദ്രോഹ കുറ്റം ചുമത്തി ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹത്തിന് നേര്‍ക്ക് വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി മുന്‍പാകെ എത്തിയത്. അസുഖകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിറ്റഗോങ്, രംഗ്പുര്‍ നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


Source link

Exit mobile version