കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശിയും മനോജ് കെ.ജയനും
കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശിയും മനോജ് കെ.ജയനും
മനോരമ ലേഖിക
Published: November 28 , 2024 03:09 PM IST
1 minute Read
മകൾ കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശിയും മനോജ് കെ.ജയനും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മകൾക്ക് ആശംസകൾ പങ്കുവച്ചത്. മകൾക്കൊപ്പമുള്ള വിവിധ കാലങ്ങളിലെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമായിരുന്നു മനോജ് കെ.ജയന്റെ ആശംസകൾ.
‘എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ… എന്നും… എപ്പോഴും’, മനോജ് കെ.ജയൻ കുറിച്ചു. അച്ഛനു സ്നേഹചുംബനങ്ങൾ നൽകുന്ന കമന്റുമായി കുഞ്ഞാറ്റ മറുപടിയും കുറിച്ചു. ‘നന്ദി അച്ഛാ… ഉമ്മ… ഒരുപാടു സ്നേഹം’, എന്നായിരുന്നു കുഞ്ഞാറ്റയുടെ കമന്റ്.
‘നിന്നെപ്പോലൊരു മകളെ ദൈവം എനിക്ക് തന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. എന്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ,’ എന്നായിരുന്നു ഉർവശിയുടെ ആശംസ. ചലച്ചിത്രതാരങ്ങളും ആരാധകരും കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്നു.
മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. ഇരുവരും വിവാഹമോചിതരായതിനു ശേഷം മനോജ് കെ.ജയനൊപ്പമാണ് മകൾ.
English Summary:
Manoj K Jayan and Urvasi wishes on Kunjata’s Bday
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manojkjayan mo-entertainment-movie-urvashi 3bc6poaf9l6g75kvpnkri98uc0
Source link