KERALAMLATEST NEWS
ഇമേജസ് ഷോപ്പിംഗ് സെന്റർ അവാർഡ് ലുലുവിന്
കൊച്ചി: മികച്ച വരുമാനത്തിനും മെട്രോ ഇതര വ്യാപാര സാന്ദ്രതയ്‌ക്കുമുള്ള ഈ വർഷത്തെ മികവിനുള്ള ഇമേജസ് ഷോപ്പിംഗ് സെന്ററിന്റെ ദക്ഷിണേന്ത്യയിലെ അവാർഡ് കൊച്ചി ലുലു മാളിന് ലഭിച്ചു. റീട്ടെയ്ലിംഗ് രംഗത്ത് പ്രകടിപ്പിച്ച മികവാണ് ലുലുവിന് ഗുണമായത്. നിലവാരമുള്ള അടിസ്ഥാന സൗകര്യം , വൈവിദ്ധ്യമാർന്ന ബ്രാൻഡ് സമാഹാരം, ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനം എന്നിവയിൽ കൊച്ചി ലുലു മാൾ മികവ് പ്രകടിപ്പിച്ചു. ഉപഭോക്‌താക്കൾക്കും റീട്ടെയിലർമാർക്കും ഒരുപോലെ വിശ്വസനീയമായ ഷോപ്പിംഗ് കേന്ദ്രമാണ് ലുലു കൊച്ചിയെന്ന് അരക്കിട്ടുറപ്പിക്കുന്ന ബഹുമതിയാണിത്.
Source link