KERALAMLATEST NEWS
ഐ.സി.എൽ ടൂർസിന് ആഗോള അഫിലിയേഷൻ
കൊച്ചി: യു.എ.ഇയിലെ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന് ഐക്യരാഷ്ട്ര സംഘടനായ ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേഷൻ ലഭിച്ചു. നൂറിലധികം ശാഖകളുമായി വൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ് ഐ.സി.എൽ ടൂർസ്. കൊളംബിയയിലെ കാർട്ടജീന ഡി ഇന്ത്യയിൽ നടന്ന യു.എൻ.ഡബ്ല്യു.ടി.ഒ എക്സിക്യൂട്ടിവ് കൗൺസിലിന്റെ 122-ാമത് സെഷനിലാണ് ഈ അംഗീകാരം ലഭിച്ചത്.
കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുകയും സാംസ്കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ദൗത്യത്തെ പുതിയ അംഗീകാരം ശക്തിപ്പെടുത്തുമെന്ന് ഐ.സി.എൽ ഗ്രൂപ്പ് ചെയർമാൻ കെ.ജി. അനിൽകുമാർ പറഞ്ഞു.
Source link