സ്വർണക്കുതിപ്പ് തുടരുമെന്ന് ഗോൾഡ്മാൻ സാക്ക്സ്

ഒരു വർഷത്തിനുള്ളിൽ ഔൺസിന്റെ വില 3,150 ഡോളറിലെത്തുമെന്ന് പ്രവചനം

കൊച്ചി: അടുത്ത വർഷം സ്വർണം, ക്രൂഡോയിൽ എന്നിവയുടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രമുഖ ആഗോള ധനകാര്യ ഏജൻസിയായ ഗോൾഡ്മാൻ സാക്ക്സ് പ്രവചിക്കുന്നു. നാണയപ്പെരുപ്പവും ആഗോള രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കും. അടുത്ത വർഷം ഡിസംബറോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(28.35 ഗ്രാം) 3,150 ഡോളറാകുമെന്നാണ് പ്രവചനം. നിലവിൽ 2,651.80 ഡോളറാണ് ഔൺസിന്റെ വില. വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണ നിക്ഷേപം ഉയർത്തുന്നതും അമേരിക്കയിലെ ധന കമ്മി അപകടകരമായി കൂടുമെന്ന ആശങ്കകളും അനുകൂല ഘടകമാണ്. അടുത്ത വർഷം ഡിസംബറിൽ ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളർ കടക്കുമെന്നും ഗോൾഡ്മാൻ സാക്ക്സ് പറയുന്നു.

പവൻ വില ഉയർന്നു

ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ കേരളത്തിൽ സ്വർണ വില പവന് 200 രൂപ വർദ്ധിച്ച് 56,840 രൂപയിലെത്തി. മൂന്ന് ദിവസത്തെ കനത്ത ഇടിവിന് ശേഷമാണ് വില ഉയർന്നത്. ഗ്രാമിന്റെ വില 25 രൂപ ഉയർന്നു.


Source link
Exit mobile version