വിനോദയാത്രയ്ക്കെത്തിയ ഭിന്നശേഷി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചി സന്ദർശിക്കാനെത്തിയ 44 ഭിന്നശേഷി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് താമരശേരി കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ഭക്ഷ്യവിഷബാധ. ഇവരെ കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യബോട്ടിൽ നിന്നുള്ള ഉച്ചഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് സവാരിക്ക് ശേഷം മെട്രോയിൽ ലുലുമാളിൽ എത്തിയപ്പോഴാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായത്. പലതവണ ടോയ്‌ലെറ്റിൽ പോവുകയും ഛർദ്ദിക്കുകയും ക്ഷീണിതരാവുകയും ചെയ്തതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 30 രക്ഷക‌ർത്താക്കളും സ്കൂൾ അധികൃതരും അടക്കം 98 പേരാണ് ഒരു ദിവസത്തെ യാത്രയ്ക്കായി ഇന്നലെ ഉച്ചയ്ക്ക് 12ഓടെ രണ്ട് ബസുകളിലായി മറൈൻ ഡ്രൈവിലെത്തിയത്.


Source link
Exit mobile version