KERALAMLATEST NEWS
കുടുംബ ബിസിനസുകളിലെ തലമുറ മാറ്റത്തിൽ കെ.പി.എം.ജി പഠനറിപ്പോർട്ട്

കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സി.ഐ.ഐ) കെ.പി.എം.ജിയും ചേർന്ന് കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റത്തെ കുറിച്ച് റിപ്പോർട്ട് പുറത്തിറക്കി. പ്രാദേശിക, ദേശീയ, രാജ്യാന്തര വിപണികളിൽ വളരുന്നതിന് കേരളത്തിന്റെ സംരംഭക മനോഭാവം സഹായിച്ചതെങ്ങനെയെന്ന് റിപ്പോർട്ടിൽ പറയുന്നു. കുടുംബ ബിസിനസുകൾക്ക് പുതിയ ബിസിനസ് സാഹചര്യങ്ങൾ മനസിലാക്കാനും മുന്നേറാനും റിപ്പോർട്ട് സഹായകമാകും. കേരളത്തിലെ സംരംഭക അന്തരീക്ഷം മുന്നേറ്റത്തിന്റെ ഘട്ടത്തിലാണെന്ന് കെ.പി.എം.ജിയുടെ കൊച്ചി ഓഫീസ് മാനേജിംഗ് പാർട്ട്‌ണർ വിഷ്ണു പിള്ള പറഞ്ഞു.
Source link