ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; രാഹുൽ, ഖർഗെ, മമത ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്- Hemant Soren | Jharkhand Chief Minister | Manorama Online News
ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; രാഹുൽ, ഖർഗെ, മമത ഉൾപ്പെടെയുള്ളവർ പങ്കെടുക്കും
ഓൺലൈൻ ഡെസ്‌ക്
Published: November 28 , 2024 09:02 AM IST
1 minute Read
ഹേമന്ത് സോറനും ഭാര്യ കൽപന സോറനും. Photo: Special Arrangement
റാഞ്ചി ∙ ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറൻ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കും.
മറ്റു മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 4 മന്ത്രിസ്ഥാനമാണു കോൺഗ്രസ് ആവശ്യപ്പെട്ടത്. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. ഹേമന്ത് സോറന്റെ ഭാര്യ കൽപന മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതിലും തീരുമാനമായില്ല. ജെഎംഎം 6 മന്ത്രിസ്ഥാനവും ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുത്തേക്കും.
സിപിഐഎംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കും. ജാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണു വിജയിച്ചത്.
English Summary:
Jharkhand Swearing-in Ceremony: JMM’s Hemant Soren is sworn in as Chief Minister today. The ceremony at Ranchi’s Morabadi Ground sees a gathering of prominent INDIA Bloc leaders showcasing the strength of the alliance.
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list kvcacbl84h2aicv5npssstqsn mo-news-world-countries-india-indianews mo-politics-leaders-hemantsoren mo-politics-elections-jharkhandassemblyelection2024
Source link