KERALAMLATEST NEWS
വടക്കഞ്ചേരി ദേശീയ പാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തമിഴ്‌നാട് തിരുത്തണിയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന 25 പേർക്ക് സഞ്ചരിച്ച ബസാണ് മറിഞ്ഞത്. വാഹനത്തിന്റെ നിയന്ത്രണം തെറ്റി ഡിവെെഡറിൽ ഇടിച്ചതാണെന്ന് ഹെെവേ പൊലീസ് പറഞ്ഞു. ബസ് മറിഞ്ഞതിന് പിന്നാലെ ഇതിന് പിറകെ വന്ന ലോറി ബസിൽ ഇടിച്ചു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Source link