ജെ.ചന്ദ്രയുടെ ഭർത്താവ് പ്രഭാകരൻ നായർ അന്തരിച്ചു

തിരുവനന്തപുരം: മുൻ മേയർ പ്രൊഫ.ജെ.ചന്ദ്രയുടെ ഭർത്താവും എഴുത്തുകാരനുമായ പേരൂർക്കട ഇന്ദിരാനഗർ പ്ലോട്ട് നമ്പർ-9, റിട്ട.പ്രൊഫസർ കെ.പ്രഭാകരൻ നായർ (87) നിര്യാതനായി. സി.പി.എം ഇന്ദിരാ നഗർ മുൻ ബ്രാഞ്ചംഗമാണ്. ചുനക്കര ചിറ്റക്കാട്ടു പടീറ്റതിൽ കുടുംബാംഗമാണ്. 1961ൽ കോലഞ്ചേരി കോളേജിൽ കെമിസ്ട്രി അദ്ധ്യാപകനായി. 1963 മുതൽ 1986 വരെ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ.ആർട്സ് കോളേജ്,എറണാകുളം മഹാരാജാസ് കോളേജ്, കാസർകോട് ഗവ.കോളേജ് തുടങ്ങി എന്നിവിടങ്ങളിൽ ജോലിനോക്കി. 1987-92 ൽ യു.ജി.സി സ്പെഷ്യൽ ഓഫീസറായിരുന്നു. ജനകീയ അസൂത്രണ പദ്ധതിയിലും ശാസ്ത്ര സാഹിത്യ പരിഷത്തിലും സജീവ പ്രവർത്തകനായിരുന്നു. ഇന്ത്യൻ സയൻസ് കോൺഗ്രസ് നിർവഹകസമിതി അംഗമായും പ്രവർത്തിച്ചു.
`ഇൻ ദ മിഡിൽ’എന്ന ഇംഗ്ലീഷ് ലേഖന സമാഹാരവും `ബിഹൈൻഡ് ദ വുഡ്സ്’ എന്ന ഇംഗ്ലീഷ് ചെറുകഥ സമാഹാരവും പ്രസീദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് – മലയാളം പത്രങ്ങളിൽ കോളമിസ്റ്റായിരുന്നു. മകൻ : അജിത് പി (സ്‌പെരഡിയൻ, ടെക്‌നോപർക്ക്), മരുമകൾ : വാണി ശ്രീറാം (എച്ച്. എസ്. എസ്. അദ്ധ്യാപിക, കാർമൽ സ്കൂൾ, തിരുവനന്തപുരം). ,സഞ്ചയനം ഡിസംബർ ഒന്നിന് രാവിലെ 8.30ന്.
Source link