KERALAMLATEST NEWS

ക്രിസ്മസിന് ഗൾഫ് മലയാളികളെ വിമാനക്കമ്പനികൾ കൊള്ളയടിക്കും # ടിക്കറ്റിന് മൂന്നിരട്ടി വർദ്ധനവ്

മലപ്പുറം: ക്രിസ്മസിനും ​ പുതുവത്സരത്തിനും ഗൾഫ് മലയാളികൾ കുടുംബസമേതം നാട്ടിലെത്തുന്നത് മുതലെടുക്കാൻ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി. സൗദി അറേബ്യ, യു.എ.ഇ,​ ഖത്തർ സെക്ടറുകളിലാണ് നിരക്ക് വർദ്ധന കൂടുതൽ. ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ട്രാവൽ ഏജൻസികൾ മുൻകൂട്ടി കൂട്ടത്തോടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും നിരക്ക് വർദ്ധനവിന് ആക്കം കൂട്ടി. പൂഴ്ത്തിവച്ച ടിക്കറ്റുകൾ സീസൺ ആരംഭിക്കുമ്പോൾ ട്രാവൽ ഏജൻസികൾ പല മടങ്ങ് ലാഭത്തിന് വിൽക്കും. ടിക്കറ്റ് ചെലവ് താങ്ങാനാവാതെ പല പ്രവാസി കുടുംബങ്ങളും യാത്ര മാറ്റിവച്ചു.വേണം അധിക സർവീസ്

# ഇന്ത്യ-യു.എ.ഇ സെക്ടറിൽ ആഴ്ചയിൽ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണിൽ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും.

അപ്പോൾ, സർവീസുകൾ വർദ്ധിപ്പിക്കുകയോ കൂടുതൽ സീറ്റുകളുള്ള വലിയ വിമാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യണം. സർവീസ് അനുവദിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമായതിനാൽ കേന്ദ്ര സർക്കാർ ഇടപെടണം.

# സീസണിൽ ചാർട്ടേഡ് ഫ്‌ളൈറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ഓണം,​ പെരുന്നാൾ,​ ക്രിസ്മസ് സീസണുകളിൽ ട്രാവൽ ഏജൻസികളുടെ ഗ്രൂപ്പ് ബുക്കിംഗ് നിയന്ത്രിക്കണം.

(എയർഇന്ത്യ എക്‌സ്‌പ്രസ് –

ഡിസംബറിലെ നിരക്ക് )

ദുബായ് – കോഴിക്കോട് ………………………22,000 – 24,​500

ഷാർജ – കോഴിക്കോട് …………………………22,000 – 24,500

ജിദ്ദ -കോഴിക്കോട് ………………………………37,500 – 40,​500

ദോഹ – കൊച്ചി …………………………………..34,500 – 40,500

അബുദാബി – കൊച്ചി …………………………29,500 – 31,500

അബുദാബി – തിരുവനന്തപുരം …………30,000 – 32,000

ദുബായ് -കണ്ണൂർ…………………………………24,000 – 25,500


Source link

Related Articles

Back to top button