അമ്മുവിന്റെ മരണം: സഹപാഠികൾ വീണ്ടും റിമാൻ‌ഡിൽ

പത്തനംതിട്ട: പത്തനംതിട്ട എസ്.എം.ഇ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്നുപേരും പൊലീസ് കസ്റ്റഡിക്ക് ശേഷം വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന എന്നിവരെയാണ് ഡിസംബർ 5വരെ റിമാൻഡ് ചെയ്തത്. ഇവരെ കൊട്ടാര സബ് ജയിലിലാക്കി.
ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന് കൈമാറി. ഇക്കഴിഞ്ഞ 15ന് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.


Source link
Exit mobile version