INDIALATEST NEWS

നാടകീയനീക്കവുമായി ബിജെപി; വഖഫ് ബിൽ ജെപിസിയുടെ കാലാവധി നീട്ടാൻ പ്രമേയം

നാടകീയനീക്കവുമായി ബിജെപി; വഖഫ് ബിൽ ജെപിസിയുടെ കാലാവധി നീട്ടാൻ പ്രമേയം – Waqf bill: BJP’sresolution demanding time for Joint Parliamentary Committee (JPC) report | India News, Malayalam News | Manorama Online | Manorama News

നാടകീയനീക്കവുമായി ബിജെപി; വഖഫ് ബിൽ ജെപിസിയുടെ കാലാവധി നീട്ടാൻ പ്രമേയം

മനോരമ ലേഖകൻ

Published: November 28 , 2024 03:19 AM IST

1 minute Read

വിഷയം സജീവമാക്കി നിർത്തുക ലക്ഷ്യമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി ∙ വഖഫ് ബില്ലിൽ റിപ്പോർട്ട് നൽകാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) കൂടുതൽ സാവകാശം അനുവദിക്കണമെന്ന പ്രമേയവുമായി ബിജെപിയുടെ നാടകീയ നീക്കം. റിപ്പോർട്ടും ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്നും ജെപിസിയുടെ കാലാവധി നീട്ടി നൽകുകയാണ് വേണ്ടതെന്നും പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപി എംപി നിഷികാന്ത് ദുബെയും ഈ ആവശ്യം ഉയർത്തി പ്രമേയം അവതരിപ്പിച്ചത്. 

ഇന്നലെ നടന്ന ജെപിസി യോഗത്തിലും പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ബിജെപി എംപി പ്രമേയം അവതരിപ്പിച്ചത്. ജെപിസി സാവകാശം തേടുമെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ എംപിമാർ തിരികെയെത്തുകയും ചെയ്തു. ശൈത്യകാല സമ്മേളനത്തിലെ ആദ്യ ആഴ്ചയുടെ അവസാന ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ജെപിസിക്കു നിർദേശം നൽകിയിരുന്നത്. ബജറ്റ് സമ്മേളനം വരെ കാലാവധി നീട്ടി നൽകാനാണ് ദുബെ പ്രമേയം അവതരിപ്പിച്ചത്. 

വഖഫ് ബിൽ വിഷയം കൂടുതൽ സജീവമാക്കി നിലനിർത്തി പരമാവധി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ളതാണ് ബിജെപിയുടെ നീക്കമെന്ന വിലയിരുത്തലുണ്ട്. നിർണായക തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതിനാൽ, ധൃതിപിടിച്ചുള്ള നീക്കത്തിലേക്ക് കടക്കാതെ വിഷയം സജീവമാക്കി നിലനി‍ർത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കു   കൂട്ടൽ ബിജെപിക്കുള്ളിൽ തന്നെയുണ്ട്.  

English Summary:
Waqf bill: BJP’sresolution demanding time for Joint Parliamentary Committee (JPC) report

mo-news-common-malayalamnews 26qohpgval1n8ckbj0atcgs67b mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-personalities-nishikantdubey


Source link

Related Articles

Back to top button