ശബരിമലലെ ഫോട്ടോഷൂട്ട്, പൊലീസുകാർക്ക് തീവ്രപരിശീലനം

തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയിൽ ശ്രീകോവിലിന് പുറംതിരിഞ്ഞുനിന്ന് കൂട്ടത്തോടെ ഫോട്ടോ എടുത്ത പൊലീസുകാരെ തീവ്രപരിശീലനത്തിന് അയയ്ക്കാൻ എ.ഡി.ജി.പി എസ്.ശ്രീജിത്ത്. കണ്ണൂർ നാലാം ബറ്റാലിയനിലാണ് പരിശീലനം. എസ്.എ.പി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ മുകളിൽവരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. സമൂഹമാദ്ധ്യമങ്ങളിൽ ഫോട്ടോ പ്രചരിച്ചതോടെ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്ച ഹൈക്കോടതിയിൽ എ.ഡി.ജി.പി വിശദീകരണം നൽകും. ആചാര ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നാണ് പൊലീസുകാരുടെ വിശദീകരണം.


Source link
Exit mobile version