പാസ്പോർട്ടിൽ പേര് ചേർക്കാൻ നിബന്ധനകൾ

തിരുവനന്തപുരം: പാസ്പോർട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്പോർട്ട് എടുക്കുമ്പോഴോ പങ്കാളിയുടെ പേര് കൂടി ചേർക്കണമെങ്കിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സർക്കാർ. വിവാഹ സർട്ടിഫിക്കറ്റ് സമർപ്പിച്ചോ, ഭർത്താവും ഭാര്യയും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയിൽ ഒപ്പിട്ടോ പങ്കാളിയുടെ പേര് ചേർക്കാം. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളിൽ മാറ്റം പ്രാബല്യത്തിൽ വന്നു.
പാസ്പോർട്ടിൽ നിന്ന് ജീവിത പങ്കാളിയുടെ പേര് ഒഴിവാക്കണമെങ്കിൽ മരണ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കോടതിയിൽ നിന്ന് ലഭിച്ച വിവാഹ മോചന ഉത്തരവ് സമർപ്പിച്ചാൽ മതി. മറ്റൊരു വിവാഹം കഴിച്ചാൽ പഴയ പങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് മാറ്റി പുതിയ പങ്കാളിയുടെ പേര് കൂട്ടിച്ചേർക്കാം. ഇതിനായി പുനർവിവാഹം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ പുതിയ പങ്കാളിയോടൊപ്പം നിൽക്കുന്ന ചിത്രം പതിച്ച പ്രസ്താവനയിൽ ഒപ്പിട്ട് സമർപ്പിക്കാം.
Source link