ഇംഫാലിൽ വ്യാപക പ്രക്ഷോഭം; സർക്കാർ ഓഫിസുകൾ പൂട്ടിക്കുന്നു

ഇംഫാലിൽ വ്യാപക പ്രക്ഷോഭം; സർക്കാർ ഓഫിസുകൾ പൂട്ടിക്കുന്നു : അമിത് ഷായെ | മണിപ്പുർ കലാപം | കൊകോമി | മണിപ്പുർ – Manipur Violence: COCOMI shuts down Imphal, demands safe return of missing Man | India News, Malayalam News | Manorama Online | Manorama News
ഇംഫാലിൽ വ്യാപക പ്രക്ഷോഭം; സർക്കാർ ഓഫിസുകൾ പൂട്ടിക്കുന്നു
മനോരമ ലേഖകൻ
Published: November 28 , 2024 02:59 AM IST
1 minute Read
കമൽബാബു സിങ്ങിനായി ആർമിയുടെ നേതൃത്വത്തിൽ തിരച്ചിൽ
മണിപ്പൂരിലെ ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നഗരത്തിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം:പിടിഐ
കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളെ കാണാതായതിനെത്തുടർന്ന് ഇംഫാൽ താഴ്‌വരയിൽ വ്യാപക പ്രക്ഷോഭം. ആയിരക്കണക്കിനു സ്ത്രീകൾ രാത്രി പ്രകടനത്തിൽ പങ്കെടുത്തു. കാണാതായ ലെയ്ഷ്റാം കമൽബാബു സിങ്ങിനായി ആർമിയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ്തെയ് പൗരസംഘടനകളുടെ ഏകോപനസമിതിയായ കൊകോമി ഇംഫാലിലെ കേന്ദ്ര-സംസ്ഥാന ഓഫിസുകൾ പൂട്ടിയിടാൻ ആരംഭിച്ചു. മണിപ്പുർ കലാപം അവസാനിപ്പിക്കും വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബഹിഷ്കരിക്കുമെന്നു സംഘടന അറിയിച്ചു.
ഓഫിസുകൾ അടച്ചുപൂട്ടാനുള്ള ശ്രമത്തിൽ പല സ്ഥലങ്ങളിലും സുരക്ഷാ സേനയും പൗരസംഘടനകളും തമ്മിൽ സംഘർഷമുണ്ടായി. മെയ്തെയ് വിഭാഗക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുക്കി സംഘടനകളുടെ ഏകോപനസമിതിയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണി
English Summary:
Manipur Violence: COCOMI shuts down Imphal, demands safe return of missing Man
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 5h2q4qcj2b9p1gg7cbkvl5se3j mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-westbengal-kolkata mo-news-national-states-manipur
Source link