എഴുന്നള്ളിപ്പ്: ആനകളുടെ ദൂരപരിധിയിൽ ഇളവില്ല, രാജഭരണമല്ലെന്ന് ഹൈക്കോടതി


എഴുന്നള്ളിപ്പ്: ആനകളുടെ
ദൂരപരിധിയിൽ ഇളവില്ല
രാജഭരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവും സുപ്രീംകോടതി നിർദ്ദേശവും കണക്കിലെടുത്താണ് തീരുമാനിച്ചതെന്ന് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കാൻ ഇളവുതേടി ദേവസ്വം നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി.
November 28, 2024


Source link

Exit mobile version