സി.ആർ മഹേഷ് സംസ്‌കാര സാഹിതി ചെയർമാൻ

തിരുവനന്തപുരം: കെ.പി.സി.സി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയർമാനായി കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിനെയും കൺവീനറായി ആലപ്പി അഷറഫിനേയും നിയമിച്ചു. മുമ്പ് സംഘടനയുടെ തലപ്പത്ത് സിനിമാ നിർമ്മാതാവ് ആന്റോ ജോസഫിനെ നിയമിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയമനത്തിൽ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.പി സജീന്ദ്രനൻ,അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പരാതി നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ തനിക്കെതിരെ ആന്റോ പ്രവർത്തിച്ചെന്നായിരുന്നു പരാതി. തുടർന്ന് കെ.പി.സി.സിക്ക് പരാതി ലഭിച്ചതോടെ സംഘടനാച്ചുമതല ഏറ്റെടുക്കാൻ ആന്റോ എത്തിയിരുന്നില്ല.


Source link
Exit mobile version