ഭൂമിവില കുറച്ച് രജിസ്ട്രേഷൻ, മുദ്രവില പകുതി അടച്ച് കേസുകൾ ഒഴിവാക്കാം

തിരുവനന്തപുരം: ഭൂമിയുടെ വില കുറച്ചുകാട്ടി ആധാരം രജിസ്റ്റർ ചെയ്തവർക്ക് (അണ്ടർവാല്യുവേഷൻ) ഇളവുകളോടെ മുദ്രവില അടച്ച് കേസിൽ നിന്ന് ഒഴിവാകാൻ അവസരം. 2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31വരെയുള്ള കേസുകളിൽ മുദ്രവിലയിൽ 50ശതമാനം ഇളവ് അനുവദിക്കും. രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. ഈ വിഭാഗത്തിൽ കണ്ടെത്തിയത് 34,422 ആധാരങ്ങൾ. ഇവ തീർപ്പാക്കിയാൽ 88 കോടി സർക്കാരിന് ലഭിക്കും. 2025 മാർച്ച് 31വരെയാണ് ഇളവ് അനുവദിക്കുക.

1986 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കേസുകൾ ജില്ലാ രജിസ്ട്രാർ ചെയർമാനായുള്ള ജില്ലാതല സെറ്റിൽമെന്റ് കമ്മിഷനാവും തീർപ്പാക്കുക. ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് മുദ്രവിലയുടെ 60 ശതമാനവും രജിസ്ട്രേഷൻ ഫീസിൽ 75ശതമാനവും പരമാവധി ഇളവ് അനുവദിക്കും. നോട്ടീസ് കൈപ്പറ്റാതെ തിരികെ വരികയോ കുടിശിക ഒടുക്കാതിരിക്കുകയോ ചെയ്താൽ ജപ്തി നടപടി സ്വീകരിക്കും.

റിക്കവറി കേസിലും ഇളവ്

റവന്യു റിക്കവറി കേസുകളിലും കോടതി പരിഗണനയിലുള്ള കേസുകൾക്കും ഇളവ് ബാധകം. 2017 മുതൽ 2023 വരെയുള്ള ഇത്തരം കേസുകളിൽ ജില്ലാ രജിസ്ട്രാർ നോട്ടീസ് നൽകും. സബ് രജിസ്ട്രാർ ഓഫീസിലെത്തി ഇ-പേയ്മെന്റ് വഴി മുദ്രവില ഒടുക്കാം

1986 മുതൽ 2017വരെയുള്ള കേസുകളിൽ കുടിശിക അടയ്ക്കാൻ പലതവണ തീർപ്പാക്കൽ അനുവദിച്ചിരുന്നു. 2023 മാർച്ച് 31വരെ ഈ അവസരം ഉപയോഗിക്കാത്തവർക്ക് റിക്കവറി നോട്ടീസ് അയച്ചു

17 ലക്ഷം

1986 മുതൽ 2017 വരെ

അണ്ടർ വാല്യുവേഷൻ കേസ്

1.84 ലക്ഷം

തീർപ്പാവാനുള്ളത്

450 കോടി

തീർപ്പാക്കലിലൂടെ

ഖജനാവിലെത്തിയത്


Source link
Exit mobile version